വിശദവിവരങ്ങള്‍ | |
വര്‍ഷം | 1991 |
സംഗീതം | ജോണ്സണ് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:02.
കണ്ണീരാറ്റിന്‍ ചിറ്റോളങ്ങള് നിന്നെ തേടും തീരങ്ങളില്‍ വാനമ്പാടി നിന് ഗാനം പാടിത്തീര്ന്നുവോ താഴുന്നൂ ദൂരെയായ് നിന്റെ സൂര്യനും (കണ്ണീരാറ്റിന്‍) പൂവുകള്‍ നിന്നെയും തേടി വന്നുപോകും കണ്ണീരുമായ് മുത്തശ്ശിക്കാറ്റോടിയെത്തും കനിമുത്തൊന്നു കൈനീട്ടം നല്കാന് നിന്നോര്‍മ്മതന്‍ പൂക്കളില്‍ നീഹാരബാഷ്പമോ മണ്ണും വിണ്ണും നിന്നോടൊപ്പം മൂകമായ് (കണ്ണീരാറ്റിന്‍) കാലിണ ബന്ധിച്ചതാരോ പട്ടുനൂലോ കാരിരുമ്പാമോ പൊട്ടിച്ചിരിക്കുന്നതാരോ കൈകള്‍ കൊട്ടിച്ചിരിക്കുന്നതാരോ കാനല്‍ജലം മാത്രമോ കാണ്മതു മുന്നിലായ് പൂവും നീരും തൂകും രാവേ നീ വരൂ (കണ്ണീരാറ്റിന്‍) |