യൗവനം അരുളും (ഭീകരന്‍ )
This page was generated on May 12, 2024, 12:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംജി ദേവരാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അനുരാധ ,ഭീമൻ രഘു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:42.

യൗവനമരുളും മധുരം പേറും
പളുങ്കു പാത്രം ഞാൻ
രതിസുഖസാരേ കേട്ടു വിടർന്നൊരു
രജനീ പുഷ്പം ഞാൻ
നാഗനന്ദിനി ഞാൻ
കാമവല്ലരി ഞാൻ
(യൗവന...)

ഇരുളിനലയിളകിയൊഴുകി
മധുരിത ലഹരിയിൽ മുഴുകി
ലളിത ചടുല ചകിതമിളിത
മൊരു നവ പുളകവുമായ്
കുളിരുള്ള രാവിൽ ചൂടു പകർന്നും
ചൂടൂള്ള രാവിൽ കുളിരു പകർന്നും
കാമുക ഹൃദയമുണർത്താൻ
വേഗം വരൂ
മുന്നിൽ വരൂ മുത്തം തരൂ
(യൗവന...)

കരളിനിതളിലമൃതു കരുതി
മദകരകണികകൾ കോരി
അരിയ സുഗുണ സുകൃത രചിത
മൊരു സുഖനിമിഷവും തേടി
തളരുന്ന മെയ്യിൽ താളമറിഞ്ഞും
പിടയുന്ന നെഞ്ചിൻ ദാഹമറിഞ്ഞും
വേണ്ടുവതൊക്കെ വിളമ്പാൻ
ചാരെ വരൂ കൂടെ വരൂ
മുത്തം തരൂ
(യൗവന...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts