മനസ്സിന്‍ ആരോഹണം (സന്ധ്യയ്ക്കെന്തിനു സിന്ദൂരം )
This page was generated on May 3, 2024, 8:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 20 2015 08:58:48.

മനസ്സിൻ ആരോഹണം (2)
കണിക്കൊന്നക്കൊമ്പത്തെ പൊന്നിൻ കിങ്ങിണി
കിരുകിരം തരിച്ചു പൂന്തേൻ വാർന്നു
പൂമാതിൻ നടനത്തിൻ ലയമുണർന്നു

കുളിരോടു നിറം കലർന്നിളകവേ
ഇതളുകൾ വിരിഞ്ഞഴിഞ്ഞീയാനന്ദം
ശ്രുതിയോടു താളവും ചേർന്നൊഴുകും
സ്വർഗ്ഗീയഗന്ധർവ സംഗീതം
വിശ്രാന്തി വീശുന്ന സന്ദേശം
തീരാത്ത സൗന്ദര്യ തേരോട്ടം
വിരുന്നുവന്നൊരീ വസന്തഭംഗിയിൽ
മണ്ണിൽ നിന്നു വിണ്ണിലേക്കു ചിറകിളക്കാൻ
മനസ്സിൻ ആരോഹണം..

എഴു വർണ്ണസ്വരങ്ങൾക്കൊന്നുലയുവാൻ
കളിമഞ്ചമൊരുക്കുന്നു വാസന്തശ്രീ
ഒളി കളിയാടുന്നു മാരിവില്ലേ
വർണ്ണങ്ങൾ കോർത്തുള്ള രാഗം നീ
അന്യൂന ഭംഗികൾക്കാധാരം നീ
മാനത്തെ ആനന്ദ നീരോട്ടം
കുളിർമ്മ നെഞ്ചിലെ കിളർന്ന മോഹമായ്
കണ്ണിൽ നിന്നും കാതിൽ നിന്നും മറയരുതേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts