മാരിവില്ലിന്‍ നാട്ടുകാരി (അത്തം ചിത്തിര ചോതി )
This page was generated on April 28, 2024, 9:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Muesh ,മാള അരവിന്ദൻ ,ശ്രീനിവാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:00.
മാരിവില്ലിന്‍ നാട്ടുകാരി
പൂനിലാവിന്‍ കൂട്ടുകാരി
ലജ്ജയാലെ മാനസത്തില്‍
മുത്തുപെയ്യും പുളകമാലീ

നിന്റെ കണ്ണിന്‍ മുള്ളുകൊണ്ടെന്‍
കണ്ണിലെഴുതരുതേ
മധുരമുള്ള വാക്കുകോരി
കരളിലൊഴിക്കരുതേ
താരുണ്യത്തിന്‍ തോപ്പില്‍ നിന്നും
പോരും കന്നിമാനേ
ലാവണ്യത്തിന്‍ നാളം പോലെ
ആടും കന്നിപ്പൂവേ

നിന്റെ മെയ്യിന്‍ വടിവുകൊണ്ട്
എന്നെ തളര്‍ത്തരുതേ
നിന്റെ നീലവേണിയാലെന്‍
ഹൃദയം വരിയരുതേ
സ്വപ്നങ്ങള്‍ തന്‍ തൂവല്‍ക്കൂട്ടില്‍
മേവും സ്വര്‍ണ്ണ മൈനേ
മോഹങ്ങള്‍ തന്‍ വര്‍ണ്ണപ്പീലി
നീര്‍ത്തും സ്വര്‍ണ്ണമയിലേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts