മാരിക്കാര്‍ മേയുന്ന (മീനമാസത്തിലെ സൂര്യന്‍ )
This page was generated on May 1, 2024, 2:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഏഴാച്ചേരി രാമചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:55.

മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമീ

ആ ആ ആ ആ ആ ആ ആ

മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമീ
കാറെള്ളും വെള്ളരിയും കാട്ടമൃതും പൂക്കുന്ന
കരിമണ്ണിനെന്തൊരുന്മാദം
മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമീ

ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ
കയ്യൂരെ കുന്നുകളില്‍ മീനമാസ കാര്‍ത്തിക
കാര്‍ത്തിക ചിരി ചിതറും കാര്‍കുഴലി തേന്‍പുഴ
പുഴയോരക്കാവില്‍ ഇളം കാറ്റുണര്‍ന്നു ചില്ലാട്ടം
മലങ്കാറ്റിന്റെ ചില്ലാട്ടം മലങ്കാറ്റിന്റെ ചില്ലാട്ടം

ആ ആ ആ ആ ആ ആ ആ
ആ ആ ആ ആ ആ ആ ആ
വേനല്‍ക്കിളി തന്‍ ചിറകടിയൊച്ചയില്‍
ഗ്രാമം കനല്‍ക്കണ്ണു തുറന്നൂ
നോവിന്‍ നിനവില്‍ ഋതുക്കള്‍ കുഴഞ്ഞൂ
ഞായര്‍ക്കതിരുകളുണര്‍ന്നു

മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമീ
കാറെള്ളും വെള്ളരിയും കാട്ടമൃതും പൂക്കുന്ന
കരിമണ്ണിനെന്തൊരുന്മാദം
മാരിക്കാര്‍ മേയുന്ന മൌനാംബരത്തിന്റെ
താഴത്തൊരു തുണ്ട് ഭൂമീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts