വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കല്യാണി മേനോന് ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:48.
പണ്ടു കണ്ടാൽ പച്ചപ്പാവം പാവാട പ്പരുവം (2) ഇന്നു കണ്ടാൽ ഏഴാംബഹറിലെ സുന്ദരിതൻ ഭാവം(2) [പണ്ടു കണ്ടാൽ...] മണവാട്ടി മണവാട്ടി (2) ഇവൾ മദനപ്പൂവനത്തിലെ മാൻകുട്ടി (2)(മണവാട്ടി..) കല്യാണച്ചെറുക്കനെ കയ്യാംഗ്യം കാട്ടി കാട്ടി വല്ലാതെ കളിപ്പിച്ച ചുണക്കുട്ടി [പണ്ടു കണ്ടാൽ...] വാക്കിലും നോക്കിലും വമ്പത്തി (2) ഇവൾ മൊഞ്ചിലും ചേലിലും മുമ്പത്തി (2) കള്ളപ്പൂഞ്ചിരിയാലേ കാനേത്തു മാരനെ കൊല്ലാതെ കൊല്ലണ കൊലക്കത്തി [പണ്ടു കണ്ടാൽ...] മണിയറയിൽ ഇവൾ എന്തുചെയ്യും (2) അരിപ്പോ തിരിപ്പോ കളിച്ചിരിക്കും (2) മണ്ണാംകട്ടയും കരിയിലയും കൂടി മക്കത്ത് പോയൊരു കഥ പറയും [പണ്ടു കണ്ടാൽ...] |