വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജോണ്സണ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | മോഹന്‍ ശര്‍മ്മ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മോഹന്‍ ലാല്‍ ,മണിയൻപിള്ള രാജു ,സന്തോഷ് കെ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:55.
താനാരോ തന്നാരോ തന താനാരോ തന്നാനോ കൊടുങ്ങല്ലൂര്‍ ഭരണിക്കു നമ്മളുപോയപ്പം കൊടകരെ നിന്നൊരു കോളുകിട്ടി മധുരം പകര്‍ന്നൊരാ പെണ്ണിന്റെ ഓര്‍മ്മക്കായ് ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ താനാരോ തന്നാരോ തന താനാരോ തന്നാനോ കൈക്കൂലിക്കായ് സമരം നടത്തുന്ന ഓഫീസറോടൊപ്പം ആരളിയാ? സാറിന്റെ ഓഫീസു സരിഗമ കൊട്ടുന്ന പഞ്ചാരമാലതി ആണളിയാ കൊഞ്ചിക്കുഴയുമാ തങ്കക്കുഴമ്പിന്നായ് ഒരു പെഗ്ഗു വിസ്കിയും കൂടെത്തായോ താനാരോ തന്നാരോ തന താനാരോ തന്നാനോ കാക്കത്തുരുത്തീലൊരുത്തിയൊരുത്തനെ കയ്യുകൊണ്ടുന്തി കരകടത്തി വാക്കിനെ ചാക്കാക്കും നമ്മുടെ നേതാവ് കാലൊന്നുമാറ്റിക്കസേര നേടി നമ്മുടെ നല്ലൊരു നേതാവു വാഴുവാന്‍ ഒരുപെഗ്ഗു വിസ്കിയും കൂടെത്തായോ താനാരോ തന്നാരോ തന താനാരോ തന്നാനോ |