സ്വപ്നം കൊണ്ടു തുലാഭാരം (വീണപൂവ് )
This page was generated on April 27, 2024, 4:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവിദ്യാധരൻ
ഗാനരചനമുല്ലനേഴി
ഗായകര്‍ജെന്‍സി
രാഗംദര്‍ബാരി കാനഡ
അഭിനേതാക്കള്‍നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:34.


സ്വപ്‌നംകൊണ്ടു തുലാഭാരം നേര്‍ന്നപ്പോള്‍
സ്വര്‍ഗ്ഗം സമ്മാനിച്ച മുത്തേ....
അമ്മയായ് പാടിയുറക്കാം ഞാനെന്‍
കണ്മണിയായ് നിന്നെ പോറ്റാം
(സ്വപ്‌നം...)

കൗമാരകൗതുകം പൊന്നിന്‍ ചിലമ്പിട്ടു
തുള്ളിക്കളിക്കുമ്പോള്‍...
പാഴിരുള്‍ മൂടുന്ന നാലുകെട്ടില്‍, ആരോ
മൂകമായ് തേങ്ങുന്നൂ, മൂകമായ് തേങ്ങുന്നൂ
(സ്വപ്‌നം...)

സൗവര്‍ണ്ണമോഹങ്ങള്‍ മിന്നും പ്രഭാതങ്ങള്‍
പൂവായ് ചിരിക്കുമ്പോള്‍...
നോവുകള്‍ മോഹത്തിന്‍ ചിറകരിയാന്‍
ഓരോ രാവായ് നീളുന്നൂ, ഓരോ രാവായ് നീളുന്നൂ
(സ്വപ്‌നം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts