വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കൊട്ടാരക്കര ശ്രീധരൻ നായർ ,കവിയൂർ പൊന്നമ്മ ,സത്യന് ,മധു ,ഷീല ,Ambika(Old) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 27 2019 02:39:08.
ആദ്യ രാത്രി മധുവിധു രാത്രി അനുരാഗ സുരഭില രാത്രി തളിരിട്ട മാനസപ്പൊയ്കകൾ നിറയെ കുളിർ കോരിയിടും രാത്രി (ആദ്യ...) ശരൽക്കാല സുന്ദര ലതാഗൃഹങ്ങളിൽ ശോശന്ന പുഷ്പങ്ങൾ ചൂടി ആദവും ഹൗവ്വയുമൊന്നിച്ചുറങ്ങിയൊ- രേദൻ തോട്ടമിതല്ലോ ഏദൻ തോട്ടമിതല്ലോ ശരോണിലെ താഴ്വരപ്പൂവനങ്ങളിൽ ശലോമോന്റെ ഗീതങ്ങൾ പാടി യെരുശലേം പുത്രിമാർ ദാഹിച്ചുറങ്ങിയ ഹേമന്ത രാത്രിയിതല്ലോ (ആദ്യ...) |