വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | അപ്പന് തച്ചേത്ത് |
ഗായകര്‍ | വാണി ജയറാം |
രാഗം | ആരഭി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:39.
ആകാശപ്പൊയ്കയില്‍ അമ്പിളിത്തോണിയില്‍ ആയിരം താരകള്‍ വന്നിറങ്ങും... ചാമരപ്പൂമരം പൂക്കള്‍ ചൊരിയുമെന്നോമനേ സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ... (ആകാശ...) വയനാടന്‍കുന്നിലെ കാറ്റു വരും വടക്കന്‍പാട്ടുകള്‍ പാടിത്തരും കരിവള മണിവള കൈകളില്‍ ചാര്‍ത്താന്‍ കനകനിലാവും താഴെവരും (ആകാശ...) രാമായണക്കഥ പാടുവാനെത്തും ത്രേതായുഗത്തിലെ തത്തമ്മേ പോരുംവഴിക്കു നീ വള്ളിയൂര്‍ക്കാവിലെ പൂവും പ്രസാദവും കൊണ്ടുത്തരൂ (ആകാശ...) |