വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബി മാണിക്കം |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സീമ ,രവീന്ദ്രൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:21.
എൻ കരവലയം തേടി നിന്നെ എൻ കനവുകളിൽ കണ്ടു പൊന്നേ എൻ കരളിൽ നീ കുളിരണിയൂ എൻ മനസ്സിൽ നീ പൊൻമലർ ചൊരിയൂ കണ്ണാ എൻ അരികിൽ വാ (എൻ കരവലയം..) ദേവാ നിൻ മലർമിഴിയിൽ നാഥാ നിൻ ചൊടിയിണയിൽ (2) പൂവിന്റെ മകരന്ദം മധുവിന്റെ സുരഗന്ധം തേടുന്ന മേവുന്ന കാമിനി ഞാൻ (എൻ കരവലയം..) മേലെ തെന്നല മാറിൽ നീളെ തെങ്കാറ്റലയിൽ (2) കുളിരിന്റെ തളിരിളകി മദനന്റെ രസമിളകി മതിമറന്നാടുന്ന രതിസഖി ഞാൻ (എൻ കരവലയം..) |