തുന്നാരം കിളിമകളേ (ശുഭയാത്ര )
This page was generated on April 27, 2024, 7:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംജോണ്‍സണ്‍
ഗാനരചനപി കെ ഗോപി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:11.



തുന്നാരം കിളിമകളേ പുന്നെല്ലും പൂവിളിയും
പൊൻ‌ചിങ്ങക്കാറ്റിന്റെ തിരുതകൃതിത്താളവുമായ്
തുന്നാരം കിളിമകളേ പുന്നെല്ലും പൂവിളിയും
പൊൻ‌ചിങ്ങക്കാറ്റിന്റെ തിരുതകൃതിത്താളവുമായ്
മലയാളച്ചന്തം ചാർത്തും തിരുവോണത്തുമ്പിക്കിന്നു്
കല്യാണപ്പൊന്നും പുടവയുമായ് വാ കിളിയേ...
തുന്നാരം കിളിമകളേ പുന്നെല്ലും പൂവിളിയും
പൊൻ‌ചിങ്ങക്കാറ്റിന്റെ തിരുതകൃതിത്താളവുമായ്

തുമ്പപ്പൂച്ചോറുണ്ടു് കുമ്മാട്ടിക്കളിയും കണ്ടു്
മാവേലിത്തേരുകാണാൻ പോകാം പോകാം
തുമ്പപ്പൂച്ചോറുണ്ടു് കുമ്മാട്ടിക്കളിയും കണ്ടു്
മാവേലിത്തേരുകാണാൻ പോകാം പോകാം
മലനാടിൻ‌ മനസ്സെല്ലാം കുളിരണിയുമ്പോൾ
കതിരിടും ഓർമ്മകളിൽ കൈത്തിരി നീട്ടും വർണ്ണപ്പൊലിമയുമായ്
നിറപറ പൂവിടുന്നു നെഞ്ചിൽ ദീപമാല്യം കണ്ണിൽ
നാവിലൂറും പ്രേമഗീതം പാടാൻ വാ തുമ്പീ..
(..തുന്നാരം കിളിമകളെ..)

അത്തപ്പൂ മുറ്റത്തെ അമ്മാനക്കളിയും കണ്ടു്
പൂവള്ളിയിൽ ഊഞ്ഞാലാടാൻ പോകാം പോകാം
അത്തപ്പൂ മുറ്റത്തെ അമ്മാനക്കളിയും കണ്ടു്
പൂവള്ളിയിൽ ഊഞ്ഞാലാടാൻ പോകാം പോകാം
കുഴലൂതിക്കുരവയിടാം കിന്നാരം ചൊല്ലാം
പുഴയിലെ ഓളത്തിൽ പൌർണ്ണമി പാടും വഞ്ചിപ്പാട്ടുകളിൽ
ഒരു കളിയോടമേറിപ്പോകാം കേളികൊട്ടും നാട്ടിൽ
നാവിലൂറും പ്രേമഗീതം പാടാൻ വാ തുമ്പീ..

(..തുന്നാരം കിളിമകളെ..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts