താം തകതകിട ധീം (ക്ഷണക്കത്ത്‌ )
This page was generated on April 27, 2024, 11:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംശരത്
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍നിയാസ് ,വെട്ടുക്കിളി പ്രകാശ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:13.
താംതകതകിട ധീംതകതകിട തോം
പൊന്‍‌പദമിളകി വിണ്‍‌തിര കുളിരവേ
താംതകതകിട ധീംതകതകിട തോം
ചെന്തളിരിളകി മര്‍മ്മരമുതിരവേ
ആലോലം നിറമാടും പൂമാനം
കളിപ്പന്തുമായ് മനം പാടുന്നു
(താംതകതകിട)

തൂവാനിലോടുന്ന വര്‍ണ്ണമേഘമേ
ആരോമലാളിന്റെ ദൂതുമായ് വരൂ
മാനോടും മേടിന്നു് മേലെയായ്
മാവേലിക്കാവിന്നു് താഴെയായ്
നീയും കേട്ടോ പൂവിളികള്‍
കളിപ്പന്തുമായ് മനം തേടുന്നു
(താംതകതകിട)

ചേതോവികാരങ്ങള്‍ മാധവങ്ങളായ്
മണ്‍‌വീണയേന്തുന്ന പാര്‍വ്വണങ്ങളായ്
കണ്‍‌മുന്നിലാടുന്ന പൂവനം
കാണാന്‍ കൊതിക്കുന്നു യൗവ്വനം
മൗനം മായും കാമനയില്‍
കളിപ്പന്തുമായ് മനം പാടുന്നു
(താംതകതകിട)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts