വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:06.
തോരുകില്ലേ മിഴിതോരുകില്ലേ - എന്‍ കണ്ണീരിനിയും തീരുകില്ലേ പറന്നു പോയൊരു പൈങ്കിളിയേ എന്നരികില്‍ വന്നു ചേരുകില്ലേ (തോരുകില്ലേ) ഇരുളില്‍ മറഞ്ഞീടുമെന് കുടിലില്‍ ഇനിയൊരു കൈത്തിരിയെരിയുകില്ലേ നട്ടുനനച്ചൊരു പൂവനിയില്‍ ഇനിയൊരു പൂവും വിരിയുകില്ലേ (തോരുകില്ലേ) ഒഴുകുമീ കണ്ണീര് തുടച്ചീടുവാന്‍ ഓമനമകനേ നീ വരില്ലേ കദനത്തീയില്‍ നീറിടുമെന്‍ കരളിന് വേദനയാരറിവൂ (തോരുകില്ലേ) |