കുഞ്ഞിപ്പെണ്ണിനു (അമ്മു )
This page was generated on April 28, 2024, 5:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍എല്‍ ആര്‍ ഈശ്വരി ,എസ് ജാനകി ,മച്ചാട് വാസന്തി ,ചന്ദ്രശേഖരൻ തമ്പി ,എം എസ്‌ ബാബുരാജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:54.
 
തെയ്യനം താരോ ഓ താരോ തെയ്യനം താരോ (4)

കുഞ്ഞിപ്പെണ്ണിനു കണ്ണെഴുതാന്‍
മയ്യൊരുക്കി മാനം (5)
(കുഞ്ഞി)

മണ്ണിന്‍ മാറിലെ ദാഹം തീര്‍ക്കാന്‍
തണ്ണീരിത്തിരി തന്നാട്ടെ
(മണ്ണിന്‍)
(കുഞ്ഞി)

പാടത്തു വീഴുന്ന ചുടുവേര്‍പ്പിന്‍ തുള്ളികള്‍
മണിമുത്തായി മാറുന്ന മണ്ണല്ലോ (2)
കതിരണിവയലിലെ കവിതകള്‍ കണ്ടു്
കരളകമാകെ പുളകം കൊണ്ടു്
സരിഗമ പാടണ പെണ്ണല്ലോ (2)
(പാടത്തു )

മാണിക്യക്കതിരിട്ട പൊന്നാര്യന്‍ കൊയ്യുവാന്‍
പോരെടി പോരെടി പെണ്ണേ (2)
ഇന്നലെ കണ്ട കിനാവുകളൊക്കെയും
പൊന്നിന്‍ കതിരായി തീര്‍ന്നേ (2)
(മാണിക്യ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts