വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:59.
ഓടിവിളയാടി വാ ഓടക്കുഴലൂതി വാ കല്ല്യാണമാല കോര്‍ക്കാന്‍ കാറ്റേ കൂടെവാ.... (ഓടിവിളയാടിവാ.....) കൊട്ടു വേണം കൊഴലു വേണം കാറ്റേ നിന്‍ കൊരവ വേണം... കൊട്ടു വേണം കൊഴലു വേണം കാറ്റേ നിന്‍ കൊരവ വേണം... നാഥനെ സ്വീകരിക്കാന്‍ നാലുനിലപ്പന്തലു വേണം ആ നല്ലരാത്രിയിലെ അന്തരംഗത്തുടിപ്പുകള്‍ അലിവുള്ള കാറ്റേ നീ ആരോടും പറയരുതേ...പറയരുതേ... ആ അഹാ അഹാ അഹാ ആ.... (ഓടിവിളയാടിവാ......) പാതിരാവിന്‍ കുളിരു വേണം പാലപ്പൂമണവും വേണം.... പാതിരാവിന്‍ കുളിരു വേണം പാലപ്പൂമണവും വേണം അന്നെന്റെ മണിയറയില്‍ ആയിരം പൂക്കള്‍ വേണം ആദ്യത്തെ രാത്രിയിലെ അന്തഃപുരരഹസ്യങ്ങള്‍ അലിവുള്ള കാറ്റേ നീ ആരോടും പറയരുതേ...പറയരുതേ... ആ അഹാ അഹാ അഹാ ആ.... (ഓടിവിളയാടിവാ......) |