വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കെ ആർ വിജയ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:44.
അമ്മതൻ മാറിൽ മുഖം ചേർത്തുറങ്ങുമ്പോൾ ആരോമലാരെ പേടിക്കാൻ പൂർണ്ണിമപൂന്തിങ്കൾ പൂവാരിയെറിയുമ്പോൾ പൂമകളാരെ പേടിക്കാൻ (അമ്മതൻ.....) താലോലം പൈങ്കിളി താലവനക്കിളി അരുമക്കിളിയെ പുണർന്നുറങ്ങി തട്ടും കേൾക്കാതെ ഞെട്ടിവിറയ്ക്കാതെ തളിരിലവിരിയും പുതച്ചുറങ്ങി കാറ്റു വന്നിട്ടും കുളിർ തന്നു പോയിട്ടും കന്മണി മാത്രം ഉറങ്ങിയില്ലേ (അമ്മതൻ......) പൂവിടും സ്വപ്നത്തിൻ പൊന്നമ്പലത്തിലെ പൂജാമുറിയിൽ കടന്നിരിക്കൂ പാട്ടിൻ താളത്തിൽ പരിമളധാരയിൽ പവിഴപ്പൊൻകടവും കടന്നുപോകും പേടി മാറ്റുവാൻ പുതുവെട്ടം പുതയ്ക്കുവാൻ പേടമാൻ കുഞ്ഞേ ഉറങ്ങൂ നീ (അമ്മതൻ......) |