വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | സുജാത മോഹൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:25.
വിശ്വം ചമച്ചും ഭരിച്ചും വിളങ്ങുന്ന വിശ്വൈക സാക്ഷിണേ കൈതൊഴുന്നേന്‍ ആലംബഹീനരാം ഞങ്ങള്‍ക്കു ഭൂമിയില്‍ ആലംബമായുള്ള തമ്പുരാനേ.... ജ്യോതിസ്വരൂപമേ..... ജ്യോതിസ്വരൂപമേ നിന്നില്‍ നിന്നെന്തിനീ ജീവസ്ഫുലിംഗങ്ങള് ചിന്നിമാറീ ഇനിയെത്രകാലമീ മരുഭൂമിയില്‍ ഞങ്ങള്‍ ജീവന്റെവെള്ളം ചുമന്നീടണം? (വിശ്വം ചമച്ചും ...) പലജന്മമിവര് ചെയ്ത പാപകര്‍മ്മങ്ങളാല്‍... പലജന്മമിവര് ചെയ്ത പാപകര്‍മ്മങ്ങളാല്‍ പാഴ്കുടീരങ്ങളില് വീണെങ്കിലും.... ഒരുനാളിലൊരുനേരം അറിയാതെയെങ്കിലും തിരുകീര്‍ത്തനം നാവിലുണരേണമേ.... (വിശ്വം ചമച്ചും ...) |