മലരിലും മനസ്സിലും (കുറ്റവും ശിക്ഷയും)
This page was generated on April 28, 2024, 2:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍വാണി ജയറാം
രാഗംശങ്കരാഭരണം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 04 2023 14:23:27.


മലരിലും മനസ്സിലും മധുമാസകാലം
മകരന്ദമൊഴുകുന്ന മധുവിധുയാമം
ഇതളിന്മേലിതളിടും സംഗമമേളം
മണിച്ചെപ്പുകിലുക്കുന്ന കനവിന്റെ താളം
ഹൃദയം ഹൃദയത്തെ പുണര്‍ന്നൂ നമ്മുടെ
ചിറകു ചിറകിന്മേല്‍ പടര്‍ന്നൂ
(മലരിലും...)

കല്‍പ്പനകളില്‍ ഒരു സ്വര്‍ണ്ണമരാളം
കളകളമുതിര്‍ക്കുന്ന കുളിരിന്റെ ഓളം
ഓ...ഓ... ഓ..
കല്‍പ്പനകളില്‍ ഒരു സ്വര്‍ണ്ണമരാളം
കളകളമുതിര്‍ക്കുന്ന കുളിരിന്റെ ഓളം
പ്രാണഹര്‍ഷങ്ങളില്‍ പ്രണയത്തിന്നീണം
പരമാനന്ദത്തിന്‍ കടിഞ്ഞൂല്‍ നാണം (2)
ഹൃദയം ഹൃദയത്തെ പുണര്‍ന്നൂ നമ്മുടെ
ചിറകു ചിറകിന്മേല്‍ പടര്‍ന്നൂ
(മലരിലും...)

പാതിരയും പൌര്‍ണ്ണമിയും പാടുന്ന ഗാനം
പരിരംഭണങ്ങള്‍ക്കു കൊതികൊള്ളും ദാഹം
ചിലമ്പിടും കരളിലെ മോഹതരംഗം
കുടഞ്ഞിടും നമുക്കുള്ളില്‍ ഉന്മാദഭാവം(2)
ഹൃദയം ഹൃദയത്തെ പുണര്‍ന്നൂ നമ്മുടെ
ചിറകു ചിറകിന്മേല്‍ പടര്‍ന്നൂ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts