വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കമലഹാസൻ ,ജയഭാരതി ,തിക്കുറിശ്ശി ,കെ പി ഉമ്മർ ,കവിയൂർ പൊന്നമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:32.
ഉത്തരം കിട്ടാത്ത ചോദ്യം -മനുഷ്യന് ഉത്തരം കിട്ടാത്ത ചോദ്യം തൊട്ടിലില്‍ കിടത്തിയതു ജനനി താലികെട്ടിയയച്ചതു താതന് കട്ടിലില്‍ കിടത്തിയതു കാന്തന്-ഇനി പട്ടടക്കു തീകൊളുത്താനാരോ -അമ്മേ നിന് പട്ടടക്കു തീകൊളുത്താനാരോ! മുത്തെടുത്ത ചിപ്പിയിതു വെറും ദേഹം സത്തെടുത്തു വലിച്ചെറിഞ്ഞ പുറംചിരട്ട ഒക്കുകില്ല ഭുവനത്തിലൊരു കയ്യിനും ഈ കെട്ടുപോയ കരിന്തിരി വീണ്ടും കൊളുത്താന്‍ കൈപിടിച്ച നാളുതൊട്ടേ കൂടെ നടന്നൂ കാഴ്ചപോയ സമയത്തും കണ്ണായിരുന്നൂ കൂടെവന്നു നീ നടന്നപാതകള് തോറും -ഇപ്പോള്‍ കൂടെപ്പോകാന്‍ കഴിയാതെ നീ തനിച്ചായല്ലോ നീ തനിച്ചായല്ലോ നീ തനിച്ചായല്ലോ |