വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എല്‍ ആര് ഈശ്വരി ,പട്ടം സദൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയന് ,റാണിചന്ദ്ര ,രവികുമാർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 24 2019 14:04:23.
രംഭയെ തേടി വന്ന രാവണനോ ആഹാ പാഞ്ചാലിയെ തേടി വന്ന കീചകനോ? ആയിരം മിഴികളുള്ള ദേവേന്ദ്രനോ? അക്കരയ്ക്കു പോകാന്‍ വന്ന മാമുനിയോ? ആരു നീ അഭിനവ കാസനോവയോ? (2) (രംഭയെ..) കാണ്ടാമൃഗ തൊലിയുള്ള കാമദേവാ നിന്റെ കഷണ്ടിയില്‍ തളം വയ്ക്കാം തല തണുക്കട്ടെ രാമേശ്വരം കാണാതെ നിന്റെ മീശ പാതി എടുത്തുതരാം അര്ദ്ധനാരീശ്വരനാക്കാം നിന്നെ ഞങ്ങള്‍ അര്ദ്ധനാരീശ്വരനാക്കാം (രംഭയെ..) നല്ലപിള്ള ചമഞ്ഞു വന്ന നാട്ടുകാരാ പിള്ളേര് നല്ല നാലു ചവുട്ടു തരാം നടുവൊടിയട്ടേ വസ്ത്രാക്ഷേപം ചെയ്തു നിന്നെ തോളിലേറ്റി കൊണ്ടു പോകാം അര്ദ്ധനാരീശ്വരനാക്കാം നിന്നെ ഞങ്ങള്‍ അര്ദ്ധനാരീശ്വരനാക്കാം (രംഭയെ..) |