വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:50.
സ്വര്‍ണ്ണാഭരണങ്ങളിലല്ല വര്ണ്ണപ്പൂഞ്ചേലയിലല്ല കാന്തനെ ദൈവമായ് കരുതുന്ന പെണ്മണിതന് കരളിനകത്തല്ലോ സൌന്ദര്യതാരം കരളിനകത്തല്ലോ സൌന്ദര്യതാരം സൌന്ദര്യതാരം മദകരശൃംഗാരഭാവത്തിലല്ല മാംസപ്രദര്ശനത്തിലല്ല വീടിനു വിളക്കായ കുടുംബിനി തന്നുടെ വീടിനു വിളക്കായ കുടുംബിനി തന്നുടെ വിനയത്തിലല്ലോ സൌഭാഗ്യതാരം ആ.. ആ.. (സ്വര്‍ണ്ണാഭരണങ്ങളിലല്ല) പൂജയ്ക്കൊരുക്കിയ പൂക്കളിലല്ലാ പുണ്യതീര്ഥങ്ങളിലല്ലാ പൂജയ്ക്കൊരുക്കിയ പൂക്കളിലല്ലാ പുണ്യതീര്ഥങ്ങളിലല്ല അമ്മയാം ദേവത കുഞ്ഞിനു നല്കുന്ന അമ്മയാം ദേവത കുഞ്ഞിനു നല്കുന്ന അമ്മിഞ്ഞപ്പാലിലല്ലോ വേദാന്തസാരം ആ.. ആ.. (സ്വര്‍ണ്ണാഭരണങ്ങളിലല്ല) |