വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ പി ചന്ദ്രമോഹൻ ,എല്‍ ആര് ഈശ്വരി ,ശ്രീവിദ്യ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രാഘവന് ,ശ്രീവിദ്യ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:23.
ലാ..ലലല..ലലല....ലല്ലല ലല്ലല ലല്ലല... ഹേമമാലിനീ.....ഹേമമാലിനീ..... ഹേമമാലിനീ.....ഹേമമാലിനീ.....ഹേമന്തസന്ധ്യാമോഹിനീ... സ്വപ്നങ്ങൾകൊണ്ടു മനസ്സിലെനിയ്ക്കൊരു പുഷ്പശയ്യാഗൃഹമൊരുക്കൂ... ഹേമമാലിനീ.....ഹേമമാലിനീ..... ആയിരത്തൊന്നു വസന്തോത്സവങ്ങളായ് അനുരാഗബന്ധത്തിലല്ലോ നമ്മൾ അനുരാഗബന്ധത്തിലല്ലോ.. (ആയിരത്തൊന്നു.....) ജന്മാന്തരങ്ങളായ് നമ്മളിൽ ആ ബന്ധം നിന്നു തുടിയ്ക്കുകയല്ലോ നാമതിനെ ഉമ്മവച്ചുറക്കുകയല്ലോ....ഉമ്മവച്ചുറക്കുകയല്ലോ... ഹേമമാലിനീ.....ഹേമമാലിനീ..... ലലല..ലലല..ലലല..ലലല.. രാഗാർദ്രമധുരവികാരശതങ്ങളിൽ രോമാഞ്ചം പൂവിടും നിമിഷങ്ങൾ.. ഇഷ്ടദേവതേ നമ്മൾക്കു കിട്ടിയ ദിവ്യമുഹൂർത്തങ്ങളല്ലോ.... ദിവ്യമുഹൂർത്തങ്ങളല്ലോ.... ഹേമമാലിനീ..... |