വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് ,പി മാധുരി |
രാഗം | പഹാഡി |
അഭിനേതാക്കള്‍ | മധു ,വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:56.
ആകാശത്താമര പ്രാണനില്‍ ചൂടി ആഷാഢമേഘമാം ആട്ടിടയന്.. മാലാഖയാം നിന്നെ പ്രിയതമയാക്കി മണ്ണിലെ യാചക ഗായകന് ഞാന്‍.. ഭൂമിയും സ്വര്‍ണ്ണവും പങ്കുവെയ്ക്കാതെ ജീവനും ജിവനും ഒന്നിച്ചു ചേര്‍ന്നു.. എന്‍ മോഹജാലത്തിന്‍ പൂമരക്കാട്ടില് നിന് സ്നേഹഗന്ധം വസന്തമായ് വന്നു.. അഹഹാഹ ഹാഹ അഹഹാഹ ഹാഹ ആഹാ ഹാ രാഗവും താളവും എന്നതുപോലെ ജീവിതഗാനത്തില്‍ നമ്മള് ലയിക്കും.. നിന് ദിവ്യരാഗത്തിന്‍ വെള്ളിനക്ഷത്രം എന്‍ ഇരുള്‍ക്കാട്ടില്‍ വഴികാട്ടിയാകും.. അഹഹാഹ ഹാഹ അഹഹാഹ ഹാഹ ആഹാ ഹാ |