ശ്രീവൽസം മാറിൽ ചാർത്തിയ (ചായം )
This page was generated on April 27, 2024, 8:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍അയിരൂര്‍ സദാശിവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:43.

ശ്രീവത്സം മാറില്‍ ചാര്‍ത്തിയ
ശീതാംശുകലേ ശ്രീകലേ
ഭൂമിക്കു പുഷ്പാഭരണങ്ങള്‍ നല്‍കിയ
പ്രേമദേവതേ
ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി

ഹൃദയമാം ശംഖില്‍ ഭൂപാളവുമായ്
ഉദയാദ്രിസാനുവിലൂടെ
വെണ്‍കൊറ്റക്കുട ചൂടിയ നിന്‍ മണി
സ്യന്ദനമൊഴുകും വഴിയില്‍
മൂകമാം എന്റെയീ കല്‍വിളക്കും കൊണ്ട്
മുഖം കാണിക്കാന്‍ വന്നൂ - പണ്ടേ
മുഖം കാണിക്കാന്‍ വന്നൂ
രാഗം ഞാന്‍ - താളം ഞാന്‍
അനുരാഗം ഞാന്‍ (ശ്രീവത്സം)

യുഗങ്ങളും ഞാനും ഒന്നിച്ചുണര്‍ന്നു
ഒരു ജീവബിന്ദുവിനുള്ളില്‍
നിന്നൊറ്റക്കല്‍ മണ്ഡപനടയിലെ
ചന്ദനപ്രതിമകള്‍ക്കരികില്‍
കാലമാം കാമുകന്‍ തന്ന നിന്‍ കൌസ്തുഭം
കടം ചോദിക്കാന്‍ നിന്നൂ- അന്നേ
കടം ചോദിക്കാന്‍ നിന്നൂ
ദാഹം ഞാന്‍ സ്നേഹം ഞാന്‍
നിത്യമോഹം ഞാന്‍ (ശ്രീവത്സം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts