അഴിമുഖം കണികാണും (അഴിമുഖം )
This page was generated on May 10, 2024, 5:55 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപൂച്ചാക്കല്‍ ഷാഹുല്‍ ഹമീദ്
ഗായകര്‍എം എസ്‌ ബാബുരാജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:35.



തനതന്ത താനാതന്ത താനിന്നാനൊ തന്ത
താനിന്നാനൊ തന്ത താനിനാനോ

അഴിമുഖം കണികാണും പെരുമീനോ
എന്റെ കരളിലു ചാടി വീണ കരിമീനോ?

തുഴമുത്തി വിരിക്കുന്ന നുണക്കുഴികള്‍
പുഴയെന്നു കടംനല്‍കി പറയൂല്ലെ?

അയലത്തെ മുല്ലവള്ളി പൂത്ത രാവില്‍ നാണം
കസവിട്ട പട്ടുതട്ടം നിലാവു തന്നു ...
കിനാവില്‍ വന്നുണര്‍ത്തീട്ടൂ മറഞ്ഞു പോയീ
കരിവള ചിരിച്ചപ്പോള്‍ ഭയന്നു പോയി....
(അഴിമുഖം)

ഒരു ബയ്പ്പു പാട്ടിന്റെ ഇശലുമൂളി നിത്യം
വരുവാന്‍ കൊതിയായീ ഖല്‍ബിന്നുള്ളില്‍
ഒരു കെസ്സുപാട്ടു പാടി ഉറക്കാം ഞാന്‍ നിന്നെ
ഒതുക്ക നാള്‍ അടുത്തെത്തും പുതിയപെണ്ണേ
പുതിയപെണ്ണേ.......
(അഴിമുഖം)

തനതന്ത താനാതന്ത താനിന്നാനൊ തന്ത
താനിന്നാനൊ തന്ത താനിനാനോ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts