വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Sumathi (Babt Sumathi) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:32.
ഗുരുവായൂരപ്പന്റെ തിരുവമൃതേത്തിന് ഉരുളിനിറച്ചും പാല്ച്ചോറുവച്ചു കദളിപ്പഴംവച്ചു പഞ്ചാരനേദിച്ചു തുളസിപ്പൂവിട്ടുഞാന് പൂജിച്ചു ഭഗവാനിതെന്തേ കഴിക്കാത്തൂ? ഒരുപഴം പോലും എടുക്കാത്തൂ? പുത്തരിവേവാഞ്ഞോ മധുരം പോരാഞ്ഞോ അച്ഛന്റെ കൈകൊണ്ട് നേദിക്കാഞ്ഞോ ഉരുളയുരുട്ടിത്തരാഞ്ഞിട്ടോ മടിയിലിരുത്തിത്തരാഞ്ഞിട്ടോ പൂജപിഴച്ചിട്ടോ മന്ത്രം പിഴച്ചിട്ടോ പൂജാരിയായിഞാന് വന്നിട്ടോ ഒരുവറ്റുമുണ്ണാതിരുന്നാലെ തിരുവയറയ്യോ വിശക്കൂലേ പൊന്നുണ്ണിക്കൈകൊണ്ട് ഉരുളയുരുട്ടിനീ ഉണ്ണുന്നതൊന്നുഞാന് കണ്ടോട്ടെ കണ്ടോട്ടെ ...കണ്ടോട്ടെ... |