പൊന്നിന്റെ കൊലുസ്സുമിട്ടു (അച്ഛനും ബാപ്പയും )
This page was generated on April 27, 2024, 11:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ ,കൊട്ടാരക്കര ,വിജയകുമാരി ,ഫിലോമിന ,അയ്യപ്പൻ പിള്ള ,ശ്രീമൂലനഗരം വിജയന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:26.


പൊന്നിന്റെ കൊലുസുമിട്ടു നീയൊരുങ്ങുമ്പോള്‍
പുത്തന്‍ മണവാട്ടിപ്പെണ്ണ്
പൂണാരപ്പൂങ്കുളിര്‍ പോലെ
പുതുമാരനു തേന്‍ കനിപോലെ
നാണിച്ചുചുവക്കുന്ന പെണ്ണ്

മയ്യണിക്കണ്ണില് തിളങ്ങുന്ന കനവും
മനസ്സിലു മിനുക്കുന്ന നിനവും
ഈ നുണക്കുഴിയിതളിലെ മണമുള്ള മദവും
നാളെ നീ പൂശിക്കുമല്ലോ മാരനേ
നാളെ നീ പൂശിക്കുമല്ലോ
കസവിട്ട തൊപ്പിവെച്ചു പട്ടുറുമാല്‍ തോളിലിട്ടു
കയ്യോടു കൈചേര്‍ത്തു നില്‍ക്കുമല്ലോ
മെയ്യോടു മെയ് ചേര്‍ത്തു നില്‍ക്കുമല്ലോ
പൊന്നിന്റെ.........

മൂക്കിന്റെ താഴത്ത് കിലുങ്ങുന്ന മുത്തും
മുളയിട്ട പുളകത്തിന്‍ മൊട്ടും
ആ മൃദുരോമം നിറഞ്ഞൊരു വിരിമാറില്‍ ചാഞ്ഞുനീ
മാരനെ ചൂടിക്കുമല്ലോ നാളെ നീ
മാരനെ ചൂടിക്കുമല്ലോ അവന്‍
കമ്പിളിമെതിയടി കാലില്‍ നിന്നൂരിവച്ചു
കട്ടിലിലൊരുമിച്ചു കിടക്കുമല്ലൊ
കാണാത്ത കലവറതുറക്കുമല്ലോ
പൊന്നിന്റെ കൊലുസുമിട്ടു......



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts