വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കമുകറ പുരുഷോത്തമൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:18.
ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ കാമ്യമായി കണ്ടതെല്ലാം കപടമെന്നതറിഞ്ഞെടാ കണ്ണുപോയാലെന്തെനിക്കെന് കരളിന് കണ്ണുതുറന്നെടാ ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ ഉള്ളില്‍ വാഴും നിന്നെയല്ലാതൊരുവരെ ഞാന്‍ കാണൊലാ ഓടക്കുഴലിന് നാദമല്ലാതൊന്നുമിനിഞാന് കേള്‍ക്കൊലാ ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ ഓട്ടക്കണ്ണിട്ടെന്നെ നോക്കി ഓടിപ്പോകുവതെങ്ങെടാ? ഒട്ടുനേരം എന്നടുത്തൊന്നൊട്ടി നിന്നാലെന്തെടാ? ഓടിവാവാ ഓടിവാവാ ഓടിവാകണ്ണാ കളിയാടിവാ കണ്ണാ |