വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രസാദ് ,എം എൽ സരസ്വതി ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:01.
മാൻ മിഴികളിടഞ്ഞു തേൻ ചൊടികളുണർന്നു (2) തളിർ മേനി നളിനം പോൽ കുളിർ മാല ചൂടി നിന്നു (മാൻ) അരുതേ അരുതേ ആക്കനി തിന്നരുതേ(2) ആക്കനി തിന്നരുതേ ആക്കനി തിന്നരുതേ (മാൻ) മദിച്ചു തുള്ളും മായാ ലഹരിയിൽ മനസ്സു മുങ്ങുന്നു ശരിയുടെ മുന്നിൽ തെറ്റിൻ ഗോപുരമുയർന്നു പൊങ്ങുന്നു (മദിച്ചു) തകരുകയില്ലീ ഗോപുരം പിൻ തിരിയുകയില്ലീ യൗവ്വനം പിൻ തിരിയുകയില്ലീ യൗവ്വനം (മാൻ) വിരലുകൾ വീണയെ വഞ്ചിച്ചു ഇമകളോ മിഴികളെ വഞ്ചിച്ചു ഉണരും കാമ വികാര സരിത്തിൽ ഹൃദയം വീണു മരിച്ചു(2) ഇന്നലെ സ്വർഗ്ഗം ഇന്നോ നരകം ഈ വഴി നീളുകയല്ലേ ഈ രാവിരുളുകയല്ലേ (3) (മാൻ) |