വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ചെഞ്ചുരുട്ടി |
അഭിനേതാക്കള്‍ | സത്യന് ,ശാരദ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 20 2013 23:12:28.
രാജശില്‍പ്പി നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ? പുഷ്പാഞ്ജലിയില്‍ പൊതിയാനെനിക്കൊരു പൂജവിഗ്രഹം തരുമോ? തിരുമെയ് നിറയെ പുളകങ്ങള്‍ കൊണ്ടുഞാന്‍ തിരുവാഭരണം ചാര്‍ത്തും ഹൃദയത്തളികയില്‍ അനുരാഗത്തിന് അമൃതു നിവേദിയ്ക്കും ഞാന്‍... അമൃതു നിവേദിയ്ക്കും മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും രാജശില്‍പ്പി നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ? രജനികള്‍ തോറും രഹസ്യമായ് വന്നു ഞാന്‍ രതിസുഖസാരേ പാടും... പനിനീര് കുമ്പിളില്‍ പുതിയപ്രസാദം പകരം മേടിയ്ക്കും ഞാന്‍ പകരം മേടിയ്ക്കും മറക്കും എല്ലാം മറക്കും ഞാനൊരു മായാലോകത്തിലെത്തും രാജശില്‍പ്പി നീയെനിക്കൊരു പൂജാവിഗ്രഹം തരുമോ? |