ഉയരുന്നു ദൂരെയാവേണു ഗാനം (രാമരാജ്യം )
This page was generated on May 9, 2024, 3:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഘണ്ഠശാല
ഗാനരചനഅഭയദേവ്
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2020 06:50:34.
ഉയരുന്നു ദൂരെയാ വേണുഗാനം ഉണരുന്നിതെന്നിലെ ദുഃഖരാഗം
മറയുന്നതെങ്ങോ നിൻ പൊൻ കിരീടം
യമുനയെ നീ പിരിയുമോ നിൻ രാധികേ നീ മറക്കുമോ
ഉരുകും ഹൃദയമാം വെണ്ണയാൽ അമൃതം തന്നത് മറക്കുമോ
കൃഷ്ണാ....കൃഷ്ണാ...കൃഷ്ണാ... ശിശിരശീതള രജനിയിൽ ഇളം
കടമ്പും കുളിരാർന്നുറങ്ങവേ മഥുര വെടിഞ്ഞു നീ പോകുമോ
മദനരഥം നീ മറയുമോ കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ...
ഉയരുന്നു ദൂരെയാ വേണുഗാനം ഉണരുന്നിതെന്നിലെ ദുഃഖരാഗം
മറയുന്നതെങ്ങോ നിൻ പൊൻ കിരീടം
മയിൽപ്പീലി ചാർത്തും മണിക്കിരീടം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts