ജാലമെ തിരുവെളിച്ചത്തിൻ നാളമേ (ട്രാൻസ് )
This page was generated on May 9, 2024, 4:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംജാക്സൺ വിജയൻ
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍റെക്സ് വിജയന്‍ ,ജാക്സൺ വിജയൻ ,ദിവ്യ എസ് മേനോൻ ,ലാൽ കൃഷ്ണ ,നമിത രാജു ,ഗാഗുൽ ജോസഫ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 05 2020 08:07:52.
ജാലമേ തിരുവെളിച്ചത്തിന്‍ നാളമേ
വാഴ്ത്തിടുക നിങ്ങള്‍
നാഥനാം അവന്‍ കരങ്ങളില്‍ സ്വാന്ത്വനം
കേഴ്ന്നിടുക നിങ്ങള്‍
അവനേ നിന്നഭയം
അവനേ നിന്നുലകം
അവനിലാണവസാനം
അവനിലാണിനി നിന്‍ യാത്രകള്‍

ജാലമേ തിരുവെളിച്ചത്തിന്‍ നാളമേ
വാഴ്ത്തിടുക നിങ്ങള്‍
നാഥനാം അവന്‍ കരങ്ങളില്‍ സ്വാന്ത്വനം
കേഴ്ന്നിടുക നിങ്ങള്‍

ഏകമതമവന്‍ നിന്നെരിയും ആത്മാവിന്‍
ശാന്തിനിലയമവന്‍
സ്നേഹരൂപനവന്‍ നിത്യതകളൊന്നാകെ
തീര്‍ക്കും ഇടയനവന്‍
ഈ കൈകള്‍ ചുംബിപ്പിന്‍
ഈ പാദം വന്ദിപ്പിന്‍
സ്വര്‍ഗ്ഗത്തെ പ്രാപിക്കുവിന്‍
പാപത്തിന്‍ ചെന്തീയില്‍ നീറുന്നീ നിന്നെ
മോക്ഷം നീ യാചിക്കുമേ

നിന്റെ ശാപഭാരം ഏറ്റുവാങ്ങും സല്‍പുത്രന്‍
ഏകസത്യമവനെ
നിന്റെ വ്യാധികള്‍ തന്‍ നിത്യമുക്തി
നിന്‍ ശുദ്ധി കാക്കും കരുണയവന്‍
ഈ കൈകള്‍ ചുംബിപ്പിന്‍
ഈ പാദം വന്ദിപ്പിന്‍
സ്വര്‍ഗ്ഗത്തെ പ്രാപിക്കുവിന്‍
പാപത്തിന്‍ ചെന്തീയില്‍ നീറുന്നീ നിന്നെ
മോക്ഷം നീ യാചിക്കുമേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts