ചെറുകഥ പോലെ (സുഡാനി ഫ്രം നൈജീരിയ )
This page was generated on May 10, 2024, 6:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംറെക്സ് വിജയന്‍
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍റെക്സ് വിജയന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 22 2018 11:40:56.
ചെറുകഥപോലെ ജന്മം ചുരുളഴിയുന്നതെങ്ങോ
അറിയാതെ അലയണ യത്തീമിനായ്‌.....
പകരൂ തിരിയായ് ദുനിയാവിന്‍ പ്രാര്‍ത്ഥന
വഴി തേടാന്‍ ദൂരെ ചിറകേറി പോകാനായ്
ദുഅ ചൊല്ലി ഒരു കൂട്ടില്‍ നാമിതാ
കടലോളം കനവേകി ഇഴ ചേരുന്നേ നോവുകള്‍
ദുഅ ചൊല്ലി.....

വരും വരും പ്രഭാതം വിടര്‍ന്നിടും പുതിയൊരു ദളം
വരൂ നിരാശ കൂടാതെ.....
നിറപ്പീലിയാലെ സ്വപ്നം വരച്ചിട്ട ചിത്രം പോല്‍
വഴിത്താര മണ്ണിലുണ്ടാവോ....
ഇരുട്ടിന്‍ തുരുത്തില്‍ നിന്നും നമുക്കൊന്നു ചേക്കേറാന്‍
വിരിച്ചിട്ട വാനമേതാണോ.......

ചെറുകഥപോലെ ജന്മം ചുരുളഴിയുന്നതെങ്ങോ
അറിയാതെ അലയണ യത്തീമിനായ്‌.....
പകരൂ തിരിയായ് ദുനിയാവിന്‍ പ്രാര്‍ത്ഥന
വഴി തേടാന്‍ ദൂരെ ചിറകേറി പോകാനായ്
ദുഅ ചൊല്ലി ഒരു കൂട്ടില്‍ നാമിതാ
കടലോളം കനവേകി ഇഴ ചേരുന്നേ നോവുകള്‍
ദുഅ ചൊല്ലി.....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts