മറുജന്മം (കല്ലായി എഫ് എം )
This page was generated on May 16, 2024, 6:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഗോപി സുന്ദർ
ഗാനരചനക്യാപ്റ്റൻ സുനീർ ഹംസ
ഗായകര്‍റംഷി അഹമ്മദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 03 2018 16:04:08.

ആ...ആ...ആ...ആ‍......
മറുജന്മമകലുന്ന സംഗീതമായ്
മരണത്തിൻ താരാട്ടിലുറങ്ങുന്നു നീ
നെടുവീർപ്പിലുയരും കിനാവിന്റെ ധൂമങ്ങൾ
നിൻ രാഗവർഷത്തിലറിയാതെ നീ
ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്തു്
മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം....
ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്തു്
മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം....
അറിയാതലിയും സിരയിൽ പടരും
ഒരു ശ്വാസതെന്നലായൊഴുകും റഫീ...
മഴയായ് പൊഴിയും കനലായ് എരിയും
പിണർനാദബ്രഹ്മമായ് ഉണരും റഫീ റഫീ...
ആ...ആ...ആ...ആ‍......

പലവർണ്ണ പലജാതി അണയുന്ന തീരത്തു്
യാഗാഗ്നിയായ് വരും നിൻ രാഗസ്പന്ദനം
വാസന്തചന്ദ്രിക എത്ര മറഞ്ഞാലും
ഹൃദയത്തിൻ തംബുരു മീട്ടുന്നു നിൻ ശ്രുതി
ഇനിയൊരു ജന്മമെനിക്കുണ്ടെങ്കിൽ എൻ നാഥാ
ആ പാദ സ്പർശത്തിലമരുവാനാകുമോ
അവസാന നിദ്രതൻ....
അവസാന നിദ്രതൻ തീരത്തടുക്കുമ്പോൾ
അതുമതി കാതോർത്തിരിക്കുവാൻ
ആ...ആ...ആ...ആ‍......

മറുജന്മമകലുന്ന സംഗീതമായ്
മരണത്തിൻ താരാട്ടിലുറങ്ങുന്നു നീ
നെടുവീർപ്പിലുയരും കിനാവിന്റെ ധൂമങ്ങൾ
നിൻ രാഗവർഷത്തിലറിയാതെ നീ
ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്തു്
മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം....
ഒരു ദേശഗാനമായ് മനസ്സിന്റെ തീരത്തു്
മുറിയാതെ ഒഴുകുന്ന സ്നേഹാമൃതം....
അറിയാതലിയും സിരയിൽ പടരും
ഒരു ശ്വാസതെന്നലായൊഴുകും റഫീ...
മഴയായ് പൊഴിയും കനലായ് എരിയും
പിണർനാദബ്രഹ്മമായ് ഉണരും റഫീ റഫീ...
ആ...ആ...ആ...ആ‍......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts