വിശദവിവരങ്ങള്‍ | |
വര്‍ഷം | 2018 |
സംഗീതം | ശ്രീജിത്ത് എടവന |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | ദീപക് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 20 2018 08:45:38.
താരം പതിപ്പിച്ച കൂടാരം രാവിൽ നിലാവിന്റെ പൂരം.... ചോലകളും കുയിലാളും പാടും താഴ്വാരം എല്ലാം നമുക്കിന്നു സ്വന്തം.... മേഘം കണ്ട്....കാറ്റും കൊണ്ട്.... നേരറിഞ്ഞു നീ വളരൂ... നിൻ വഴിയേ രാപ്പകലിൽ കാവലുണ്ടേ എന്റെ കണ്ണ് ഏയ് താനേ തനന്താനേ...തന്താനേ... രാരോ ആരാരിരാരോ....(2) താരം പതിപ്പിച്ച കൂടാരം രാവിൽ നിലാവിന്റെ പൂരം.... ഉണ്ണിപ്പൂവിൻ ചെറുതൊട്ടിൽ കെട്ടാനായ് മഞ്ഞിൽ നെയ്യും തളിരാട താ... കുഞ്ഞിൻ മിഴിയെഴുതാൻ സൂര്യൻ വരവായിതാ... കഥ ചൊല്ലി സ്വപ്നത്തിൻ തിരി കൂട്ടാം ഞാൻ മുകിലോരം ചെന്നെത്താൻ ചിറകാവാം ഞാൻ ഏയ് താനേ തനന്താനേ...തന്താനേ... രാരോ ആരാരിരാരോ....(2) വാനം പോലെ ഒരു നൂറു കൈ നീട്ടി മാറിൽ ചേർക്കാം നിറതിങ്കളായ്... ഏതോ ഒരു വിധിയാൽ മുന്നിൽ ഇരുൾ മൂടിയാൽ അകലേ നീ പോയാലും നിഴലാവാം ഞാൻ... വരുവോളം വഴിയോരം തിരിയാവാം ഞാൻ.. ഏയ് താനേ തനന്താനേ...തന്താനേ... രാരോ ആരാരിരാരോ....(2) |