അരികിൽ എൻ അരികിൽ (കഥ പറഞ്ഞ കഥ )
This page was generated on May 1, 2024, 8:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനഡോ ലക്ഷ്മി ഗുപ്തൻ
ഗായകര്‍സിദ്ധാർഥ് മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 26 2018 14:41:45.

അരികിലെൻ അരികിലായ് തെന്നലായ് വരാൻ
പ്രണയവും വിദൂരമായ് കാത്തിരുന്നുവോ...
മധുരമാം ലഹരിയായ്
അനുപദമിന്നരികിൽ വരാൻ
ആരിതെൻ കനവുകളിൽ ഇതാദ്യമായ്
തേടി നിൻ കഥകളിലെ എന്നെ ഞാൻ സ്വയം....

മാരിവിൽ തൂകുന്നൊരീ ഏഴിതൾ വർണ്ണങ്ങളെ
ശലഭമിതിലേ വരും ചിറകിലണിയാൻ നിറം
നീഹാരങ്ങൾ മായുന്ന നേരം
എൻ മുന്നിൽ വിരിയാമോ സ്വയം.....

ആരൊരാൾ തേടുന്നൊരീ സ്നേഹമെൻ കൈക്കുമ്പിളിൽ
നിഴലുമെഴുതുന്നുവോ...ചുവരിലുണരും മുഖം
ഏദൻപൂക്കളേകും സുഗന്ധം
നിൻമെയ്യിൽ അറിയാമാ സുഖം.... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts