തന്നെത്താനെ തെന്നിത്തെന്നി (കാർബൺ)
This page was generated on April 27, 2024, 6:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംവിശാല്‍ ഭരദ്വാജ്‌
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ബെന്നി ദയാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2018 09:25:06.

തന്നത്താനെ...മുങ്ങിപ്പൊങ്ങി
തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ...
അട തന്നത്താനെ...

നീരാഴി നീന്തും തോണിക്കാരാ....
തന്നത്താനെ
മറുതീരം തൊടാതെ കണ്ണെത്താതെ
തന്നത്താനെ
ആകാശമേറാനാശിച്ചാലും വാർമേഘ വേഗം ശീലിച്ചാലും
ചുഴിയാഴം മുറിക്കാം കയ്യെത്താതെ...

തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ...
അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ...

കുതിക്കാൻ ദിക്കുമറന്നേ
നോക്കുമറന്നേ ലാക്കുമറന്നേ പോക്കുമറന്നേ
വാടാതെ വീഴാതെ നീങ്ങുന്നു നീ...
മരതകം നിന്നിലിരിക്കേ
കണ്ടറിയാതെ കാടറിയാതെ കാറ്ററിയാതെ
കാതങ്ങൾ കാതങ്ങൾ തേടുന്നു നീ.....
കൊടും കാടാണീ ഉലകം...അഹ
പകൽ മൂടുന്നു ഇരുളിൽ...അഹ...
നടന്നേറീടാൻ കൂടേ...അഹ
തുണക്കൈ നീട്ടി അരികേ...അഹ....
വരുമേതോ കിനാക്കൾ ഏതോ നേരം

തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ....
അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ...

കണങ്കാൽ കെട്ടിവരിഞ്ഞേ
കണ്ണിനുകാണാച്ചങ്ങലയാലേ പച്ചവെളിച്ചം
കാണാതെ കാണാതെ...നീറുന്നു നീ...
പെരുകിടും ദാഹമറിഞ്ഞേ
നോവിലുറഞ്ഞേ എങ്കിലുമുള്ളം പുഞ്ചിരിയാലേ
ആരാരും കാണാതെ മൂടുന്നു നീ....
കൊടും കാടാണീ ഉലകം...അഹ
പകൽ മൂടുന്നു ഇരുളിൽ...അഹ...
നടന്നേറീടാൻ കൂടേ...അഹ
തുണക്കൈ നീട്ടി അരികേ...അഹ....
വരുമേതോ കിനാക്കൾ ഏതോ നേരം

തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ....
അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts