കാടും കാട്ടാറും (ബോൺസായ് )
This page was generated on May 5, 2024, 10:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംജയചന്ദ്രൻ കാവുന്തഴ
ഗാനരചനസുരേഷ് രാമന്തളി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2018 09:32:57.

ഉം...ഉം...ഉം...ആ...ആ...ആ....
കാടും കാട്ടാറും കടന്നു വന്നു്
മാനത്തെ മേട്ടിലെ മണിക്കുരുന്നു്...(2)
മോഹിക്കും കഥകൾ കേട്ടുകേട്ട്‌
മോഹിക്കും കഥകൾ കേട്ടുകേട്ട്‌...
കനവും കണ്ടുകണ്ട്‌...ഉം...ഉം...ഉറങ്ങിയല്ലോ....

ദൂരേ കനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയിൽച്ചില്ല പൂക്കുമ്പോൾ
ദൂരേ നിനവിലായ് കാണാക്കടവിലായ്
പൂക്കാത്ത വെയിൽച്ചില്ല പൂക്കുമ്പോൾ...
കൂട്ടിന്നായ് ഞാനും കൂടെ പോരാല്ലോ
കൂട്ടിന്നായ് ഞാനും കൂടെ പോരാല്ലോ...
തൊട്ടു തൊട്ട്..ഉം..ഉം...നമ്മൾ പറന്നാലോ...
കാടും കാട്ടാറും കടന്നു വന്നു്
മാനത്തെ മേട്ടിലെ മണിക്കുരുന്നു്...

താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായി
പാടാത്ത കിളി മെല്ലെ പാടുമ്പോൾ...
താരം മറഞ്ഞ രാവും തേങ്ങും മനസ്സുമായി
പാടാത്ത കിളി മെല്ലെ പാടുമ്പോൾ...
ചാരത്തായ് ഞാനും മൂകമായ് നിന്നൂ
ചാരത്തായ് ഞാനും മൂകമായ് നിന്നൂ...
മെല്ലെ മെല്ലെ നിന്നിൽ അലിഞ്ഞാലോ....

കാടും കാട്ടാറും കടന്നു വന്നു്
മാനത്തെ മേട്ടിലെ മണിക്കുരുന്നു്....
മോഹിക്കും കഥകൾ കേട്ടു കേട്ട്‌
മോഹിക്കും കഥകൾ കേട്ടു കേട്ട്‌...
കനവും കണ്ടു കണ്ട്‌...ഉം...ഉം...ഉറങ്ങിയല്ലോ....
ഉറങ്ങിയല്ലോ....ഉം...ഉം...ഉറങ്ങിയല്ലോ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts