കണ്ണുനീർ മഴ (ശിർക് )
This page was generated on May 10, 2024, 12:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസജീവ് മംഗലത്ത്
ഗാനരചനമനു കൃഷ്ണ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 16 2018 09:16:18.

കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും
കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും...
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കൺമണികളെ ഇന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും...
കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും...

അണയ്ക്കുവാനാകാതെ അഴലായ് മാറുന്നു
അരുമക്കിടാങ്ങൾ തൻ ഗദ്ഗദങ്ങൾ
അണയ്ക്കുവാനാകാതെ അഴലായ് മാറുന്നു
അരുമക്കിടാങ്ങൾ തൻ ഗദ്ഗദങ്ങൾ...
മറക്കുവാൻ കഴിയുമോ.....
മറക്കുവാൻ കഴിയുമോ തേങ്ങലുകൾ
ഇടറിത്തുടിക്കുന്ന ഇടനെഞ്ചിനോർമ്മകൾ....
കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും...

മൊഴിചൊല്ലിപ്പിരിയുന്ന വാക്കുകൾക്കറിയുമോ
വഴിമുട്ടിയ ജീവിത മൗനദുഃഖം...
മൊഴിചൊല്ലിപ്പിരിയുന്ന വാക്കുകൾക്കറിയുമോ
വഴിമുട്ടിയ ജീവിത മൗനദുഃഖം...
ആഴക്കടലേ....
ആഴക്കടലേ നിനക്കറിയുവാൻ കഴിയുമോ
വിങ്ങും മനസ്സിൻ വിലാപകാവ്യം....

കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും...
നീലക്കുറിഞ്ഞികൾ കൊഴിഞ്ഞിടും വീഥിയിൽ
കൺമണികളെ ഇന്നു പിരിഞ്ഞു പോകും
വഴിയിൽ മറന്നു പോകും...
കണ്ണുനീർ മഴ വിതുമ്പിനിൽക്കുമ്പോൾ
ഓർമ്മകളെങ്ങനെ വിടപറയും....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts