എൻ ഖൽബിലെ വെൺപിറാവോ (മീസാൻ )
This page was generated on April 28, 2024, 4:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതം4 മ്യൂസിക്സ്
ഗാനരചനഎസ് വി ചെറിയാൻ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 11 2017 14:03:14.
 
എൻ ഖൽബിലെ വെൺപിറാവോ നീ
എന്നുള്ളിലെ പൊൻകിനാവോ നീ
ഇഷ്കിന്റെ നാദം മൂളിയന്നെൻ ചാരെ വന്നു നീ
റംസാൻ നിലാവായ് പൂത്തു നിന്നു നീ
എൻ ഖൽബിലെ വെൺപിറാവോ നീ
എന്നുള്ളിലെ പൊൻ കിനാവോ നീ
ഇഷ്കിന്റെ നാദം മൂളിയന്നെൻ ചാരെ വന്നു നീ
റംസാൻ നിലാവായ് പൂത്തു നിന്നു നീ
ഹേ സാദിയ മേരാ ദിൽ കഹേ തൂ ഹർ സുകൂൻ
ഹേ സാദിയ തേരീ ദിൽ കി ഹോ ഗയീ മേഹ് ജുനൂ

മൊഹബ്ബത്തിനാൽ നിറമേകുവാൻ നാം കണ്ടു പൂങ്കനവ്
കനൽ മഞ്ചലിൽ കുളിരേകുവാൻ നാം നെയ്തു മെയ്യഴക്
പാടാമിനി രാവോളം മാറോടലിയാൻ
മൊഞ്ചുള്ളൊരു പെൺപൂവേ പൂനിലാവഴകേ
ഹേ സാദിയ മേരാ ദിൽ കഹേ തൂ ഹർ സുകൂൻ
ഹേ സാദിയ തേരീ ദിൽ കി ഹോ ഗയീ മേഹ് ജുനൂ

ഇനിയുള്ള നാളനുരാഗമാം പൂപ്പാതയിൽ പതിയേ
പലനാളുകൾ കൊതിയോടെ നാം ഇരുപേരും ഈ വഴിയേ
തേടാമൊരു താരാട്ടിൻ ഈണം അഴകേ
മെല്ലേയൊരു പൂങ്കാറ്റായ് ജീവനിൽ നിറയാം
എൻ ഖൽബിലെ വെൺപിറാവോ നീ
എന്നുള്ളിലെ പൊൻകിനാവോ നീ
ഇഷ്കിന്റെ നാദം മൂളിയന്നെൻ ചാരെ വന്നു നീ
റംസാൻ നിലാവായ് പൂത്തു നിന്നു നീ
ഹേ സാദിയ മേരാ ദിൽ കഹേ തൂ ഹർ സുകൂൻ
ഹേ സാദിയ തേരീ ദിൽ കി ഹോ ഗയീ മേഹ് ജുനൂ
ഹേ സാദിയ മേരാ ദിൽ കഹേ തൂ ഹർ സുകൂൻ
ഹേ സാദിയ തേരീ ദിൽ കി ഹോ ഗയീ മേഹ് ജുനൂ







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts