വിശദവിവരങ്ങള്‍ | |
വര്‍ഷം | 2017 |
സംഗീതം | ബിജിബാല്‍ |
ഗാനരചന | ബി കെ ഹരിനാരായണന് |
ഗായകര്‍ | സൗമ്യ രാമകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 09 2018 09:49:43.
പൈപ്പിൻ ചോട്ടിലു് പൂക്കണ ലോകമിതാ... കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ.... വയസ്സരൊരുപിടി തെറിച്ച യുവനിര കിടാങ്ങളനവധി വനിതകളും സൊറ പറഞ്ഞും ഇടയിലു് കലിപ്പു കയറിയും ഒടുക്കമൊരു ചിരി പകരുമിടം... കായലു് നടുവിലു് കാലണവലിപ്പത്തിൽ തിളങ്ങണ ചെറുതുരുത്തു്.... കശപിശകൾ പുതുകിസ്സകൾ ഇതാദ്യമുണരണതിങ്ങു് കടമിഴിയാൽ പ്രണയവല വിടാതെ എറിയണതിങ്ങു് വെള്ളമില്ലാത്ത ചാലുപോലേറെ പെണ്ണുകെട്ടാത്ത കൂട്ടർ പലവഴിയേ പെരുകിവരും ദ്വീപാണു്.... ഒരു കുളിയിൽ അകലുകയായ് വിഷാദമടിമുടിയിങ്ങു് കൊതുകുകളോ പുലരിവരെ സ്വകാര്യമുരുവിടുമിങ്ങു് വെള്ളപൂശാതെ ഉള്ളതോതുന്ന നല്ല ചങ്ങാത്തമുണ്ടേ ഒരു വിളിയിൽ പറന്നുവരും എന്നാളും.... പൈപ്പിൻ ചോട്ടിലു് പൂക്കണ ലോകമിതാ... കൈക്കുടമേന്തി നിരങ്ങണ കൂട്ടമിതാ.... വയസ്സരൊരുപിടി തെറിച്ച യുവനിര കിടാങ്ങളനവധി വനിതകളും സൊറ പറഞ്ഞും ഇടയിലു് കലിപ്പു കയറിയും ഒടുക്കമൊരു ചിരി പകരുമിടം... കായലു് നടുവിലു് കാലണവലിപ്പത്തിൽ തിളങ്ങണ ചെറുതുരുത്തു്.... |