എന്‍ പ്രണയസുഗന്ധിയാം (ഒൻപതാം വളവിനപ്പുറം )
This page was generated on April 28, 2024, 2:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംവി എം അജിത് നാരായണൻ
ഗാനരചനമോഹൻ പുത്തഞ്ചേരി ,ശ്രീനി ചെറോട്ട് ,പ്രേമദാസ് ഇരുവള്ളൂർ
ഗായകര്‍വർഷ വിനു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2017 15:28:46.
എൻ പ്രണയസുഗന്ധിയാം നിലാവിനു കൗതുകം
പൊന്നാമ്പൽ പൂക്കളെ ..
അമൃത മധുരിത നിമിഷമേ ഹൃദയ തരളിത പുളകമേ
അമൃത മധുരിത നിമിഷമേ ഹൃദയ തരളിത പുളകമേ
എൻ പ്രണയസുഗന്ധിയാം നിലാവിനു കൗതുകം
പൊന്നാമ്പൽ പൂക്കളെ ..
അമൃത മധുരിത നിമിഷമേ ഹൃദയ തരളിത പുളകമേ

ഉം...ഉം..ഉം..ഉം...ഉം...
മനോഹര രാത്രിമഴയൊരു കവിത പോൽ പൊഴിയുന്നിതാ
മനോജ്ഞമൃണാളമാമൊരു തെന്നലഴകിലുണർന്നിതാ
എന്നുള്ളിൽ ഒരായിരം പൊന്നോർമ്മയുണർന്നിതാ
രാപ്പാടികൾ പാടുമാ രാഗങ്ങളുയർന്നിതാ
കാണാതെ കാണുന്നു ഞാൻ തേടാതെ തേടുന്നു ഞാൻ
മനസ്സു കവർന്നൊരു നാഥനെ..
എൻ പ്രണയസുഗന്ധിയാം നിലാവിനു കൗതുകം
പൊന്നാമ്പൽ പൂക്കളെ ..
അമൃത മധുരിത നിമിഷമേ ഹൃദയ തരളിത പുളകമേ

ആ...ആ...ആ...ആ..ആ..ആ..
പണ്ടെന്നോ കണ്ടുമുട്ടിയ നിമിഷമിന്നു തെളിഞ്ഞിതാ
പണ്ടെന്നോ പാടി വന്നൊരു മധുരഗീതമുണർന്നിതാ
ആ നെഞ്ചിൽ ചേരുവാൻ എൻ നെഞ്ചു കൊതിച്ചു പോയ്
പൊന്മേഘത്തേരിലായ് പൂമാനം തേടി ഞാൻ
അന്നത്തെ സ്വപ്നങ്ങളും അന്നത്തെ ദാഹങ്ങളും
കൊതിച്ചു തമ്മിൽ ചേരുവാൻ

എൻ പ്രണയസുഗന്ധിയാം നിലാവിനു കൗതുകം
പൊന്നാമ്പൽ പൂക്കളെ ..
അമൃത മധുരിത നിമിഷമേ ഹൃദയ തരളിത പുളകമേ
അമൃത മധുരിത നിമിഷമേ ഹൃദയ തരളിത പുളകമേ








malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts