നീ ഞങ്ങടെ (ഉദാഹരണം സുജാത )
This page was generated on April 27, 2024, 12:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അരിസ്റ്റോ സുരേഷ് ,സിതാര കൃഷ്ണകുമാർ ,രാജലക്ഷ്മി അഭിരാം ,സായനോര ഫിലിപ്പ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അരിസ്റ്റോ സുരേഷ് ,മഞ്ജു വാര്യർ ,ഗോപി സുന്ദർ ,Santhosh K Nayar Varma
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2017 19:37:48.

കാക്കക്കറുപ്പുള്ള മഷി നിന്റെ കണ്ണില്
നല്ലന്തിച്ചോപ്പുള്ള ചിന്ദൂരം നെറ്റീല്
ചാർത്തിച്ചൊരുക്കീട്ട് ചങ്കോട് ചേർത്തിട്ട്
കൊഞ്ചിക്കാൻ കൊതിയാണേ വായോ പെണ്ണാളേ
(കാക്കക്കറുപ്പുള്ള…)

നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ
മാൻകുട്ടിയെ മാറത്തടുക്കും മാനത്തെ അമ്പിളിച്ചേലോടെ
തൻ കുഞ്ഞിനെ മാറത്തടുക്കും താഴത്തെ അമ്പിളി നീയാണേ
ചങ്കിന്റിടത്തൊരു താമരയാണേ നെഞ്ചു മുഴുക്കെയും പാൽക്കടലാണേ
ചങ്കിന്റിടത്തൊരു താമരയാണേ നെഞ്ചു മുഴുക്കെയും പാൽക്കടലാണേ

പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ..
പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ..
നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ ഓഹോയ്
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ
നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ തന്തനനാനനാ
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ

കാക്കക്കറുപ്പുള്ള മഷി നിന്റെ കണ്ണില്
നല്ലന്തിച്ചോപ്പുള്ള ചിന്ദൂരം നെറ്റീല്
ചാർത്തിച്ചൊരുക്കീട്ട് ചങ്കോട് ചേർത്തിട്ട്
കൊഞ്ചിക്കാൻ കൊതിയാണേ വായോ പെണ്ണാളേ

കണ്ണുകളിൽ എണ്ണയൊഴിച്ച് തന്തനനാനന നാനേ ഓഹോയ്
കണ്ണുകളിൽ എണ്ണയൊഴിച്ച് കത്തിക്കത്തി കാവലിരിക്കും
കണ്ണും നട്ട് വാതുക്കെ വന്നമ്മ കാത്തിരിക്കും
അല്ലലിലും മുല്ലപ്പൂ പോലവൾ പുഞ്ചിരിക്കും’ ഹോയ്

നാവരിയും നേരത്ത് നാക്കില് ചക്കര തന്നവളാരാണേ ഹോയ്
കൺ നിറഞ്ഞ നേരത്ത് കണ്ണിലു തൊട്ടൊരു കൈവിരലേതാണേ
നീയുമൊരമ്മയ്ക്ക്പൊൻ മകളാണേ നിന്നിലെയമ്മയും ഇങ്ങനെയാണേ
നീയുമൊരമ്മയ്ക്ക്പൊൻ മകളാണേ നിന്നിലെയമ്മയും ഇങ്ങനെയാണേ
പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ.. ആഹാ
പെണ്ണാളേ പെണ്ണാളേ.. പെണ്ണാളേ പെണ്ണാളേ..


നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ
നീ ഞങ്ങടെ കണ്ണിന്റെ കണ്ണാണെടീ പെണ്ണാളേ
നീ ഞങ്ങടെ ചങ്കിന്റെ ചങ്കാണെടീ പെണ്ണാളേ
പെണ്ണാളേ പെണ്ണാളേ പെണ്ണാളേ
പെണ്ണാളേ പെണ്ണാളേ പെണ്ണാളേ
തനന തന താനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts