നെഞ്ചിലെരിതീയേ (രാമലീല )
This page was generated on April 28, 2024, 3:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഹരീഷ് ശിവരാമകൃഷ്ണൻ ,ഗോപി സുന്ദർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 17 2017 07:15:00.

നെഞ്ചിലെരിതീയേ എങ്കിലും നീയേ
പുഞ്ചിരികളോടെ പോവതെങ്ങു ദൂരെ
ചിന്തിയുറയുന്നേ വഞ്ചനത്തീയേ
അങ്കമതിലൂടെ പോവതെങ്ങു ദൂരേ

അപ്പപ്പപ്പ പണ്ടു രാമൻ ശ്രീരാമൻ പോയ പോലെ
അപ്പപ്പപ്പ നാടു വിട്ടേ കാടേറും രാമലീല
അപ്പപ്പപ്പ പന്തമില്ലാതോടും നേരാമലീല
അപ്പപ്പപ്പ അന്തരംഗം തേടും ഈ രാമലീല
ആരു ചെയ്ത പാപമെന്നു പേരിടുന്നു രാമാ
തീ പിടിച്ച പോലെയങ്ങു പാഞ്ഞിടുന്ന ലീല
കാടു കേറി നീയൊളിച്ചു കാത്തിരിക്ക രാമാ
സത്യമുള്ളതാണ് നിന്റെ അശ്വമേധലീല

അപ്പപ്പപ്പ പണ്ടു രാമൻ ശ്രീരാമൻ പോയ പോലെ
അപ്പപ്പപ്പ നാടു വിട്ടേ കാടേറും രാമലീല
നെഞ്ചിലെരിതീയേ എങ്കിലും നീയേ
പുഞ്ചിരികളോടെ പോവതെങ്ങു ദൂരെ
ചിന്തിയുറയുന്നേ വഞ്ചനത്തീയേ
അങ്കമതിലൂടെ പോവതെങ്ങു ദൂരേ

പോ പൊപ്പൊപൊ പൊപൊപൊപൊപൊ
പോ പൊപ്പൊപൊ പൊപൊപൊപൊപൊ
ചുറ്റിലും ആരോ കാവലാ കെട്ടി വരിഞ്ഞു തീവല
അതു വെട്ടിമുറിച്ചു പുറത്തു കടക്കുക രാമാ
ഇത്തിരി നേരം മാറുക പൊത്തിലൊളിച്ചേ കാക്കുക
എതിരാളി നടുങ്ങണ പോലെ കുതിക്കെടാ രാമാ
ആരു ചെയ്ത പാപമെന്നു പേരിടുന്നു രാമാ
തീ പിടിച്ച പോലെയങ്ങു പാഞ്ഞിടുന്ന ലീല
കാടു കേറി നീയൊളിച്ചു കാത്തിരിക്ക രാമാ
സത്യമുള്ളതാണ് നിന്റെ അശ്വമേധലീല
അപ്പപ്പപ്പ പണ്ടു രാമൻ ശ്രീരാമൻ പോയ പോലെ
അപ്പപ്പപ്പ നാടു വിട്ടേ കാടേറും രാമലീല
നെഞ്ചിലെരിതീയേ എങ്കിലും നീയേ
പുഞ്ചിരികളോടെ പോവതെങ്ങു ദൂരെ
ചിന്തിയുറയുന്നേ വഞ്ചനത്തീയേ
അങ്കമതിലൂടെ പോവതെങ്ങു ദൂരേ

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts