തൃശൂര് (തൃശ്ശിവപേരൂർ ക്ലിപ്തം )
This page was generated on May 2, 2024, 12:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനപി എസ് റഫീക്
ഗായകര്‍പുഷ്പവതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2017 05:51:19.
തൃശൂരു മുഴുവനും റൗണ്ടണ് മ്മടെ തൃശ്ശൂർക്കാരനും റൗണ്ടണ്
തൃശൂരു മുഴുവനും റൗണ്ടണ് മ്മടെ തൃശ്ശൂർക്കാരനും റൗണ്ടണ്
വട്ടപ്പാലം ചുറ്റി ചുറ്റി തേക്കും കാട്ടിൽ പിന്നേം ചുറ്റി
അലഞ്ഞോണ്ടിരിക്കണു ടാവണ് കറങ്ങ്യോണ്ടിരിക്കണ ഗഡ്യാണ്
അലഞ്ഞോണ്ടിരിക്കണു ടാവണ് കറങ്ങ്യോണ്ടിരിക്കണ ഗഡ്യാണ്

കൂട്ടക്കാരിലും വൽത് കൂട്ടാരാണൂ നമ്മക്ക് കുറിക്കാശിലും വല്ത് മനസ്സണ്
മാർപ്പാപ്പേ കണ്ടാലും ചേട്ടണ് മ്മക്ക് ഭഗവതി വന്നാലും ചേച്ച്യാണ്
പക്ഷേ നടയടക്കുമ്പോ കുർബ്ബാന തീരുമ്പോ എല്ലാരും എല്ലാരും ഒറ്റയ്ക്കാണ്
ഇണയില്യാ തൊണയില്യാണ്ടൊറ്റയ്ക്കണ്

കൊടുങ്കാറ്റു വന്നാലും തേങ്ങ്യാണ് മ്പക്ക് വെള്ളപ്പൊക്കം വന്നാലും കുന്തണ് (2)
വെടിക്കെട്ടിലും വല്യ കെട്ടില്ല മ്മക്ക് കതിനേലും വെല്യ മദോമില്ല
പക്ഷേ പൂരം കഴിയുമ്പോ പുലികളി തീരുമ്പോ എല്ലാരും എല്ലാരും ഒറ്റയ്ക്കണ്
ഇണയില്യാ തൊണയില്യാണ്ടൊറ്റയ്ക്കണ്

തൃശൂരു മുഴുവനും റൗണ്ടണ് മ്മടെ തൃശ്ശൂർക്കാരനും റൗണ്ടണ്
വട്ടപ്പാലം ചുറ്റി ചുറ്റി തേക്കും കാട്ടിൽ പിന്നേം ചുറ്റി
അലഞ്ഞോണ്ടിരിക്കണു ടാവണ് കറങ്ങ്യോണ്ടിരിക്കണ ഗഡ്യാണ്
അലഞ്ഞോണ്ടിരിക്കണു ടാവണ് കറങ്ങ്യോണ്ടിരിക്കണ ഗഡ്യാണ്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts