കിനാവാണോ (ഹണി ബീ II )
This page was generated on April 28, 2024, 1:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംദീപക്‌ ദേവ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ദീപക്‌ ദേവ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2017 17:18:29.

കണ്ണിൽ മിന്നായമോ....വർണ്ണപ്പൂക്കാലമോ...
സുഖമെന്നെന്നും നെഞ്ചാകെ...
പണ്ടരുളിയ ദിനമിനി വരുമിതിലേ....
നെഞ്ചങ്ങൾ ഒന്നായല്ലോ....അകലങ്ങൾ മായുന്നല്ലോ...
അറിയാതോരോ ചുണ്ടത്തും...ഇനി അഴകെഴുമൊരു ചിരി വിരിയുമോ...
ഹേ മെല്ലെ...ഓ ഓ എന്നെ സ്നേഹം വീണ്ടും പുൽകും നാളല്ലോ....
ഇന്നെന്റെയാണെൻ സ്വന്തമാണിന്നീ കാണും തീരം...
മോഹംതീരെ താരാട്ടുമോ....
കിനാവാണോ ഇതേറെ മനസ്സെന്നും തേടും നിമിഷമിതോ....
ഇതാരാരോ കരങ്ങളിൽ എനിക്കേകും ഏതോ ഒരു വരമോ...

മൗനങ്ങൾ തീരുന്നല്ലോ...ഈണങ്ങൾ ചേരുന്നല്ലോ....
കുളിരെന്താവോ ഒന്നാലേ...
ഇരുകരളിനും ഇനിമുതൽ ഒരു സ്വരമോ....
തോളോരം ഇനി ചേരില്ലേ....വഴിനീളെ പൂ മൂടില്ലേ....
തണലൊന്നാകും വൈകാതെ....ഓ...ഓ...
ഈ കളിചിരി തുടരണം അതിരുവരെ...
ഹേ ഹേ പെണ്ണേ....നിൻ മെയ്യിൽ...
മിന്നും പൊന്നും ചേരും നാൾ വന്നോ...
ഈ പൊൻകിനാവിൽ ഏറെനാളായ് നാം കണ്ടതെല്ലാം
നേരം പോകേ നേരാകയോ....
കിനാവാണോ ഇതേറെ മനസ്സെന്നും തേടും നിമിഷമിതോ....
ഇതാരാരോ കരങ്ങളിൽ എനിക്കേകും ഏതോ ഒരു വരമോ...
കിനാവാണോ ഇതേറെ മനസ്സെന്നും തേടും നിമിഷമിതോ....
ഇതാരാരോ കരങ്ങളിൽ എനിക്കേകും ഏതോ ഒരു വരമോ...... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts