കനവു മൂളുന്നു ദൂരെ (ആകാശത്തിനും ഭൂമിക്കുമിടയിൽ )
This page was generated on April 28, 2024, 10:56 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംവരുൺ രാഘവ്
ഗാനരചനമനോജ് മയ്യനാടു്
ഗായകര്‍അഞ്ജു സുഗുണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 14 2017 05:06:45.

കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ...
നിഴലു നോവുന്നു ചാരെ കദന വീഥിയിൽ....
കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം
പൂവുപോൽ സൗരഭം നിറയുമീ ജീവിതം
കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം
കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം...
കളിയരങ്ങോ ജീവിതം.......

കുഞ്ഞിളം മനസ്സിൽ പടരും വിഷമയമാം പാതകം
തിരികെ വരില്ലെന്നോർത്തിടുക നാം ഹരിതമയമാം ജീവിതം
ഇനി ഈ കഥ നാം തുടരരുതേ...ഇനിയും വ്യഥകൾ നിറയരുതേ...
ഇനി ഈ കഥ നാം തുടരരുതേ...ഇനിയും വ്യഥകൾ നിറയരുതേ...

കനവു മൂളുന്നു ദൂരെ വിജന വീഥിയിൽ...
നിഴലു നോവുന്നു ചാരെ കദന വീഥിയിൽ....
കവിതപോൽ സുന്ദരം ഒഴുകുമീ ജീവിതം
പൂവുപോൽ സൗരഭം നിറയുമീ ജീവിതം
കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം
കാലചക്രം ആടി തീർക്കും കളിയരങ്ങോ ജീവിതം...
കളിയരങ്ങോ ജീവിതം.......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts