അത്തിമരക്കൊമ്പിനെ (മുന്തിരിവള്ളികൾ തളിർക്കുമ്പോൾ )
This page was generated on April 27, 2024, 4:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ശ്രേയ ഘോഷാൽ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,മീന
ഗാനത്തിന്റെ വരികള്‍
Last Modified: December 21 2016 14:36:34.

അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
പുലരൊളിയങ്ങനെ യവനിക നീക്കവേ....
വനശലഭങ്ങളെങ്ങുമാടവേ
വരിവണ്ടായി ഞാനിന്നു മെല്ലെ...മധു തേടുന്നു തിരയുന്നു നിന്നെ
നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി
അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
പുലരൊളിയങ്ങനെ യവനിക നീക്കവേ.....
വനശലഭങ്ങളെങ്ങുമാടവേ.....

ഹേ...ഹേ... ഹേ... ഹേ...ഹേ...ഹേയ്...
ആ...ആ...ആ...ആ...ആ...

ഇലകളിലുതിരുന്നൊരീ...ഹിമകണമേകീടുമോ
കാത്തിരുന്നു വാനമ്പാടീ....
നീ കേൾക്കുവാനൊരീണം പാടി
പകരുവതെങ്ങനെ പറയുവതെങ്ങനെ
കരളിലുറങ്ങുമീ കനവുകളങ്ങനെ...
ആരോരുമോരാതെ നീയോമനേ...കാതോരമായ് പാടൂ...
അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ.....

കറുകകൾ വിരിയുന്നൊരീ...പുതുനിലമായെങ്കിൽ നീ
പൂക്കളാലെ നിന്നെ മൂടി...
നീ ഓർത്തിടാതെ മെല്ലെ പുൽകി
മിഴികളിലിന്നലെ കരുതിയ മൗനമോ....
ഇളവെയിലായിതാ പുലരിവയൽക്കരെ
തീരാതെ തീരാതെ നീരോളമായ്
പൂഞ്ചോലയായ് മാറൂ....

അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
പുലരൊളിയങ്ങനെ യവനിക നീക്കവേ....
വനശലഭങ്ങളെങ്ങുമാടവേ
വരിവണ്ടായി ഞാനിന്നു മെല്ലെ...മധു തേടുന്നു തിരയുന്നു നിന്നെ
നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി....
ആ...ആ...ആ...ആ...ആ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts