മേഘപ്പക്ഷി (ടീം ഫൈവ് )
This page was generated on April 27, 2024, 9:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംഗോപി സുന്ദർ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 23 2016 14:29:59.

മേഘപ്പക്ഷി കൂടുവിട്ടു പോകും മുൻപേ....
മോഹച്ചെപ്പു് കാലം തട്ടിത്തൂകും മുൻപേ...
പീലിത്തുണ്ട് നീലവാനം കാണും മുൻപേ
മാരിത്തെല്ല് വേനൽക്കാലം മായ്‌ക്കും മുൻപേ
ഏതോ സ്വപ്നത്തിൻ ശാഖിയിൽ
എന്നും ചേക്കേറിയോ......
കാറ്റും തോൽക്കുന്ന വേഗമോടെ നാം....
ഏ ഏ...ഓ ഓ..ഓ....
മേഘപ്പക്ഷി കൂടുവിട്ടു പോകും മുൻപേ....
മോഹച്ചെപ്പു് കാലം തട്ടിത്തൂകും മുൻപേ...

രാവുതോറും എരിയണ നോവിൽ
പാവം നെഞ്ചൊന്നു തേങ്ങി....
പാടുകൾ മായാ മുറിവുകളാലേ
ഓരോ യാമങ്ങൾ നീറി....
ഇതളിടറിയ മലരിഴ ചേർന്നീടുമോ
നിറമെഴുതണ പകലിനി വന്നീടുമോ
പതിയെ നീ അണയവേ നിറനിലാവായെൻ ചാരെ
കവിളുകൾ തഴുകവേ കുതറി മാറുന്നോ കാണാതെങ്ങോ
ഇവിടെയീ മരുവിതിൽ തനിയെ ഞാൻ
മേഘപ്പക്ഷി കൂടുവിട്ടു പോകും മുൻപേ....
മോഹച്ചെപ്പു് കാലം തട്ടിത്തൂകും മുൻപേ...
പീലിത്തുണ്ട് നീലവാനം കാണും മുൻപേ
മാരിത്തെല്ല് വേനൽക്കാലം മായ്‌ക്കും മുൻപേ

താനേ നീന്തും സ്‌മൃതികളിലൂടെ
ഞാനും നീയും ഇതെങ്ങോ
അന്നൊരു നാളിൽ ചിരിയുടെ വാതിൽ
എന്തേ...നീയൊന്നു ചാരി
മിഴി ചിതറിയ ചുടുമഴ തോർന്നീടുമോ...
ചൊരിമണലിനെ പുഴയിനി പുൽകീടുമോ....
വെറുതെയീ നിനവുകൾ പിറകെ വന്നെത്തിടുന്നോ...
പതിവുപോൽ ഉരുകിയോ മെഴുകുനൂലായി നാമെന്തിനോ
തിരികെ നീ അണയുമോ നിമിഷമേ....

മേഘപ്പക്ഷി കൂടുവിട്ടു പോകും മുൻപേ....
മോഹച്ചെപ്പു് കാലം തട്ടിത്തൂകും മുൻപേ...
പീലിത്തുണ്ട് നീലവാനം കാണും മുൻപേ
മാരിത്തെല്ല് വേനൽക്കാലം മായ്‌ക്കും മുൻപേ
ഏതോ സ്വപ്നത്തിൻ ശാഖിയിൽ
എന്നും ചേക്കേറിയോ......
കാറ്റും തോൽക്കുന്ന വേഗമോടെ നാം....
നാനന്നന്ന നാനനാന നാനനാനാ...
നാനന്നന്ന നാനനാന നാനനാനാ.....
ഓ ഓ..ഓ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts